|
|
|
പ്രിയന്റെ ബുള്ളറ്റ് ട്രെയിനില്‍ ലാലും
മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേയ്ക്ക്, പ്രിയദര്‍ശന്‍ ഒരുക്കുന്ന ബുള്ളറ്റ് ട്രെയിന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ഹിന്ദിയിലെ മുന്‍നിര താരങ്ങളായ അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, തുഷാര്‍ കപൂര്‍, കങ്കണ റാവത്ത്, സമീറ റെഡ്ഡി എന്നിവരെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തീവ്രവാദത്തിനെതിരെ പോരാടുന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പോലീസ് ഓഫീസറുടെ റോളാണ് ചിത്രത്തില്‍ ലാലിന്. സപ്തംബറില്‍ ലണ്ടനിലായിരിക്കും ഷൂട്ടിങെന്നാണ് സൂചന. രാംഗോപാല്‍ വര്‍മ്മയുടെ കമ്പനിയിലെ പോലീസ് വേഷം ലാലിന് ഏറെ പ്രശംസ നേടിക്കൊടുത്ത റോളായിരുന്നു. ഷോലെയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ആഗിലും ലാല്‍ തന്റെ വേഷം ഗംഭീരമാക്കിയിരുന്നു.