സൂപ്പര്‍താരങ്ങള്‍ ഒന്നിയ്ക്കുന്ന ചിത്രം വരുന്ന ഓണത്തിന്


വരുന്ന ഓണത്തിന് സൂപ്പര്‍താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രം തിയേറ്ററുകളിലെത്തുന്നു. അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേര്. തിര്‍ത്തുമൊരു കോമഡി ത്രില്ലറായിരിക്കും ചിത്രം. ഉദയ് കൃഷ്ണ, സിബി കെ തോമസ് ടീം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്.

മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ പ്ലേ ഹൗസായിരിക്കും ചിത്രം നിര്‍മ്മിക്കുക. സമീപകാലത്ത് മലയാളത്തില്‍ റിലീസ് ചെയ്തതും അണിയറയില്‍ ഒരുങ്ങുന്നതുമായ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായ ട്വന്റി 20, പോക്കിരിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചത് ഉദയ്കൃഷ്ണ-സിബി കെ. തോമസ് ജോഡിയായിരുന്നു.

മമ്മൂട്ടി തന്നെയാണ് ഈ വമ്പന്‍ പ്രോജക്ടിന് മുന്‍കൈയെടുത്തിരിക്കുന്നത്. രണ്ടുപേരുടെയും താരമൂല്യം ഒന്നിച്ച് ഒരു ചിത്രത്തിലുണ്ടാകുമ്പോള്‍ അത് വിജയം കൈവരിക്കുമെന്നുതന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷ.





MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.